ഇസ്ലാമാബാദ്:പാകിസ്ഥാനില്‍ അടിയന്തര ഉപയോഗത്തിനായി ചൈനയില്‍ നിന്നുള്ള മൂന്നാമത് കൊവിഡ് വാക്‌സിന് അംഗീകാരം. ഫലപ്രാപ്‌തി കുറവാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വ്യാഴാഴ്‌ച വാക്‌സിന് പാകിസ്ഥാന്‍ അനുമതി നല്‍കിയത്. 'കൊറോണ വാക്' എന്ന ചൈനീസ് വാക്‌സിനാണ് പാക് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയത്. നേരത്തെ ചൈനീസ് കൊവിഡ് വാക്‌സിനുകളായ സിനോഫാമിനും, കോണ്‍വിഡേസിയ വാക്‌സിനും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
പാകിസ്ഥാനില്‍ മൂന്നാമത് ചൈനീസ് കൊവിഡ് വാക്‌സിന് അംഗീകാരം - കൊവിഡ് വാക്‌സിന്‍
'കൊറോണ വാക്' എന്ന ചൈനീസ് വാക്‌സിനാണ് പാക് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയത്. പാകിസ്ഥാനില്‍ ഉപയോഗത്തിന് അനുമതി ലഭിച്ച അഞ്ചാമത് കൊവിഡ് വാക്‌സിനാണിത്.
പാകിസ്ഥാനില്‍ ഉപയോഗത്തിന് അനുമതി നല്‍കിയ അഞ്ചാമത് വാക്‌സിനാണിത്. യുകെയുടെ ആസ്‌ട്രാസെനിക്ക വാക്‌സിനും, റഷ്യയുടെ സ്‌പുടിനിക് 5 വാക്‌സിനും നേരത്തെ രാജ്യത്ത് അനുമതി നല്‍കിയിരുന്നു. പാകിസ്ഥാനില്‍ നിലവില്‍ കൊവിഡ് മൂന്നാം തരംഗം തുടരുകയാണ്. പൊതു സ്വകാര്യ മേഖലകളിലായി നിലവില്‍ രണ്ട് ചൈനീസ് വാക്‌സിനും ഒരു റഷ്യന്‍ വാക്‌സിനുമാണ് വിതരണം ചെയ്യുന്നത്.
അതേസമയം 24 മണിക്കൂറിനിടെ 105 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതുവരെ 15,229 പേര്‍ പാകിസ്ഥാനില്‍ കൊവിഡ് മൂലം മരിച്ചു. 5312 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പാകിസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം 710,829 ആയി ഉയര്‍ന്നു.