ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള അനുമതി നല്‍കി പാകിസ്ഥാന്‍. ഏപ്രില്‍ 10 മുതലാണ് നിയമം നടപ്പാകുക. അഫ്ഗാന്‍ സര്‍ക്കാറിന്‍റെ അപേക്ഷയും മാനുഷിക പരിഗണനയും മുന്നില്‍ കണ്ടാണ് തീരുമാനമെനമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
കാര്‍ഗോ നീക്കം പുനസ്ഥാപിക്കാനൊരുങ്ങി പാകിസ്ഥാന്‍ - അഫ്ഗാനിസ്ഥാന്‍
അഫ്ഗാന്‍ സര്‍ക്കാറിന്‍റെ അപേക്ഷയും മാനുഷിക പരിഗണനയും മുന്നില്‍ കണ്ടാണ് തീരുമാനമെനമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
കാര്‍ഗോ നീക്കം പുനസ്ഥാപിക്കാനൊരുങ്ങി പാകിസ്ഥാന്‍
ഇരു വിഭാഗങ്ങളും പ്രോട്ടോകോളുകള്‍ അനുസരിച്ച് ടോര്‍ക്കാം ചമ്മാന്‍ ബോര്‍ഡറുകള്‍ വഴിയാണ് ചരക്ക് നീക്കം നടത്തുക. തിങ്കള്‍ ,ബുധന്‍ ,വെള്ളി ദിവസങ്ങള്‍ അതിര്‍ത്തി തുറക്കും. അയല്‍ രാഷ്ട്രം എന്നതിലുപരി കൊവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ ജനതയോടുള്ള സ്നേഹമാണ് തീരുമാനത്തിലൂടെ വ്യക്തമാക്കുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.