കേരളം

kerala

ETV Bharat / international

പാകിസ്ഥാൻ വ്യോമസേന വിമാനം തകര്‍ന്ന് രണ്ട് മരണം - രണ്ട് മരണം

ലാഹോറിൽ നിന്ന് 300 കിലോമീറ്റർ അകലെ മിയാൻവാലി ജില്ലയില്‍ വെച്ചാണ് വിമാനം തകര്‍ന്നത്

Pakistan Air Force  Pakistan Air Force jet crash  Jet crash in Pakistan  Imran Khan  പാകിസ്ഥാൻ വ്യോമസേന വിമാനം  രണ്ട് മരണം  മിയാൻവാലി ജില്ല
പാകിസ്ഥാൻ വ്യോമസേന വിമാനം തകര്‍ന്ന് രണ്ട് മരണം

By

Published : Jan 7, 2020, 5:33 PM IST

ഇസ്ലാമാബാദ്:പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വ്യോമസേന വിമാനം (പി‌എ‌എഫ്) തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ലാഹോറിൽ നിന്ന് 300 കിലോമീറ്റർ അകലെ മിയാൻവാലി ജില്ലയില്‍ വെച്ചാണ് അപകടം. എ പി‌എ‌എഫ് എഫ്‌ടി -7 വിമാനമാണ് തകര്‍ന്നത്. സ്ക്വാഡ്രൺ ലീഡർ ഹാരിസ് ബിൻ ഖാലിദ്, ഫ്ലൈയിംഗ് ഓഫീസർ ഇബാദ് ഉർ റഹ്മാൻ എന്നീ പൈലറ്റുമാരാണ് മരിച്ചത്. അപകടകാരണം ഉടന്‍ വ്യക്തമാക്കണമെന്ന് അന്വേഷണ ബോർഡ് എയർ ഹെഡ്ക്വാർട്ടേഴ്സിനെ അറിയിച്ചു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി മൃതദേഹങ്ങൾ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details