ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സുക്കൂർ ജില്ലയിൽ ബസ് അപകടത്തിൽ 13 പേർ മരിച്ചു. 32 പേർക്ക് പരിക്ക്. മുൾട്ടാനിൽ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ബസാണ് ബുധനാഴ്ച രാത്രി അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ യാത്രാക്കാരിൽ ഭൂരിഭാഗം ആളുകളും ഉറക്കത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാനിലെ സുക്കൂർ ജില്ലയിൽ ബസ് അപകടത്തിൽ 13 മരണം - ബസ് അപകടം
32 പേർക്ക് പരിക്ക്. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരം.
പാക്കിസ്ഥാനിലെ സുക്കൂർ ജില്ലയിൽ ബസ് അപകടത്തിൽ 13 മരണം
പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ സിവിൽ ആശുപത്രി, സുക്കൂർ, പനോ അഖിൽ താലൂക്ക് ആശുപത്രി എന്നിവടങ്ങളിലേക്ക് മാറ്റി. ബസിൽ കുടുങ്ങിയ എല്ലാ യാത്രക്കാരെയും പുറത്തെത്തിച്ചു. ക്രെയിൻ ഉപയോഗിച്ചാണ് മറിഞ്ഞ ബസ് ഉയർത്തിതെന്ന് പൊലീസ് പറഞ്ഞു.
Also Read:ബാർജ് മുങ്ങിയുണ്ടായ അപകടം; തെരച്ചിൽ നാലാം ദിവസവും തുടരുന്നു
Last Updated : May 20, 2021, 12:34 PM IST