ഇസ്ലാമാബാദ്:വെട്ടുകിളികളുടെ ആക്രമണത്തെ ചെറുക്കാനായി പാകിസ്ഥാൻ സർക്കാർ ദേശീയ നിയന്ത്രണ സെൽ രൂപീകരിക്കും. പാകിസ്ഥാനിലെ 135 ജില്ലകളിൽ 60 ജില്ലകളിലും വെട്ടുകിളികൾ വിളകളെയും സസ്യങ്ങളെയും നശിപ്പിച്ചു. വെട്ടുകിളികളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അത് കൈകാര്യം ചെയ്യേണ്ടതിന്‍റെ ആവശ്യകത വളരെ കൂടുതലാണെന്നും ഇൻഫർമേഷൻ മന്ത്രി ഷിബ്ലി ഫറാസ് പറഞ്ഞു. ഈ വർഷം ജൂലൈയിൽ വെട്ടുകിളിയുടെ ആക്രമണത്തിന്‍റെ ഭീഷണി ഉയരുമെന്നും സർക്കാർ അതിനുളള തയ്യാറെടുപ്പിലാണെന്നും ഫറാസ് പറഞ്ഞു. വെട്ടുകിളികളെ നശിപ്പിക്കാനായി കീടനാശിനികൾ തളിക്കുന്നതിനായി ഒമ്പത് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇതിനോടകം തന്നെ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വെട്ടുകിളിയുടെ ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ വിവരം അധികാരികളെ അറിയിക്കാനായി സർക്കാർ ഹെൽപ്പ് ലൈൻ രൂപീകരിച്ചു.
വെട്ടുകിളി ആക്രമണം; പാകിസ്ഥാൻ ദേശീയ നിയന്ത്രണ സെൽ രൂപീകരിക്കും
പാകിസ്ഥാനിലെ 135 ജില്ലകളിൽ 60 ജില്ലകളിലും വെട്ടുകിളികൾ വിളകളെയും സസ്യങ്ങളെയും നശിപ്പിച്ചു. വെട്ടുകിളികളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അത് കൈകാര്യം ചെയ്യേണ്ടതിന്‍റെ ആവശ്യകത വളരെ കൂടുതലാണെന്നും ഇൻഫർമേഷൻ മന്ത്രി ഷിബ്ലി ഫറാസ് പറഞ്ഞു.
149 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വെട്ടുകിളികൾ പുറംതൊലി മുതൽ വിത്തുകൾ, പൂക്കൾ വരെ ഭക്ഷണമാക്കുന്നു. ഇവ അയൽരാജ്യമായ ഇറാനിൽ നിന്ന് തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലേക്ക് കടന്നതായി കരുതപ്പെടുന്നു. 1993ന് ശേഷമുള്ള ആക്രമണത്തിന് ശേഷം മെയ് മാസത്തിന്‍റെ തുടക്കത്തോടെ വീണ്ടും വെട്ടുകിളി ആക്രമണം രൂക്ഷമായി. യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്‍റെ (എഫ്‌എഒ) കണക്കനുസരിച്ച് പാകിസ്ഥാനിലെ 38 ശതമാനം കാർഷിക മേഖലകളും പ്രാണികളുടെ പ്രജനന കേന്ദ്രങ്ങളാണ്. വെട്ടുകിളി ആക്രമണത്തിൽ ഈ വർഷം പാകിസ്ഥാനിൽ 817 ബില്യൺ രൂപനഷ്ടമുണ്ടാക്കുമെന്ന് എഫ്‌എഒ റിപ്പോർട്ട്.