ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാകിസ്ഥാനിലേക്ക് മടക്കി അയക്കാന്‍ ബ്രിട്ടണിനോട് ആവശ്യപ്പെടുമെന്ന് പാകിസ്ഥാന്‍. പാകിസ്ഥാനില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുകയും നിരവധി കേസുകളില്‍ വിചാരണ നേരിടുകയും ചെയ്യുന്ന നവാസ് ഷെരീഫ് കഴിഞ്ഞ വര്‍ഷമാണ് ജാമ്യമെടുത്ത് ബ്രിട്ടണിലേക്ക് പോയത്.
നവാസ് ഷെരീഫിനെ തിരിച്ചയക്കാന്‍ ബ്രിട്ടണിനോട് ആവശ്യപ്പെടുമെന്ന് പാകിസ്ഥാന്‍ - നവാസ് ഷെരീഫ്
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുകയും നിരവധി കേസുകളില്‍ വിചാരണ നേരിടുകയും ചെയ്യുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞ വര്‍ഷമാണ് ജാമ്യമെടുത്ത് ബ്രിട്ടണിലേക്ക് പോയത്
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാണ് ഷെരീഫ് ബ്രിട്ടണിലെത്തിയിരിക്കുന്നത്. അതിനാല്‍ നവാസ് ഷെരീഫിനെ പാകിസ്ഥാനിലേക്ക് കയറ്റിവിടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിന് കത്തയക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ സെക്രട്ടറി ഫിര്‍ദൗസ് ആഷിഖ് അവാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലാഹോര്‍ ഹൈക്കോടതിയാണ് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നവാസ് ഷെരീഫിന് ജാമ്യം അനുവദിച്ചത്. ചികിത്സയ്‌ക്കായി വിദേശത്തേക്ക് പോകാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയും ഷെരീഫിന് ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെ നവംബര്‍ 19 നാണ് ചികില്‍സാ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് ഷെരീഫ് ബ്രിട്ടണിലേക്ക് പോയത്. ജാമ്യം നീട്ടിത്തരണമെന്ന നവാസ് ഷെരീഫിന്‍റെ ആവശ്യം കഴിഞ്ഞ ദിവസം പഞ്ചാബ് സര്‍ക്കാര്‍ തള്ളിയിരുന്നു. നവാസ് ഷെരീഫിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, രക്ഷപ്പെടാന്‍ വേണ്ടി അദ്ദേഹം കള്ളം പറഞ്ഞതാണെന്നുമാണ് സര്‍ക്കാരിന്‍റെ വാദം.