ലാഹോർ: അംഗങ്ങളിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പാകിസ്ഥാനിലെ തബ്‌ലീഗ് ജമാഅത്ത് പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ തബ്‌ലീഗ് ഗ്രൂപ്പുകളും ജമാഅത്ത് കേന്ദ്രങ്ങളിലേക്ക് മടങ്ങാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
പാക് തബ്‌ലീഗ് ജമാഅത്ത് പ്രവർത്തനം നിർത്തി - തബ്ലീഗി ജമാഅത്ത്
തബ്‌ലീഗിന്‍റെ ആസ്ഥാനമായ റൈവിന്ദിലെ 14 ജമാഅത്തുകൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു
പാക്
ജമാഅത്തിലെ ജനങ്ങളോട് അവർ താമസിക്കുന്നിടത്ത് തന്നെ തുടരാനും സർക്കാർ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മടങ്ങിയെത്തുന്ന എല്ലാ ഗ്രൂപ്പുകളെയും ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കുമെന്ന് പാക് പഞ്ചാബ് സർക്കാർ വക്താവ് പറഞ്ഞു. പഞ്ചാബ് പ്രവശ്യയിൽ കൊവിഡ് ബാധിച്ച് ഇതിനകം ഒൻപത് പേർ മരിച്ചു.