കേരളം

kerala

ETV Bharat / international

ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി പാകിസ്ഥാന്‍ - ഇന്ത്യ പാക് അതിര്‍ത്തി തര്‍ക്കം

ഈ വര്‍ഷം 2280 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇന്ത്യ നടത്തിയത്. 18 പേര്‍ കൊല്ലപ്പെട്ടെന്നും 183 പേര്‍ക്ക് പരിക്കേറ്റെന്നും പാകിസ്ഥാന്‍ ആരോപിച്ചു.

Indian diplomat  ceasefire violations  വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം  ഇന്ത്യക്കെതിരെ പാകിസ്താന്‍  ഇന്ത്യന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം  ഇന്ത്യ പാക് അതിര്‍ത്തി തര്‍ക്കം  ഇന്ത്യ പാക് അതിര്‍ത്തി തര്‍ക്ക വാര്‍ത്ത
ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി പാകിസ്താന്‍

By

Published : Sep 18, 2020, 2:51 PM IST

ഇസ്ലാമാബാദ്:അതിര്‍ത്തിയില്‍ ഇന്ത്യ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി പാകിസ്ഥാന്‍ ആരോപിച്ചു. ഇക്കാര്യം ഇന്ത്യന്‍ ഹൈക്കമ്മിഷ്ണറെ വിളിച്ചുവരുത്തിയാണ് പാകിസ്ഥാന്‍ അറിയിച്ചത്. ഹോട്ട്‌സ്പ്രിങ്ങിലും ജന്ദ്രോട്ടിലും ഇന്ത്യ നിരന്തരമായി ആക്രമണം അഴിച്ച് വിടുകയാണ്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ 15 വയസുള്ള ഇറും റിയാസ്, 26കാരനായ നുസ്രത്ത് കൗസര്‍, 16 കാരനായ മുഖീല്‍ എന്നിവര്‍ അന്ധ്രല്ല വില്ലേജില്‍ കൊല്ലപ്പെട്ടിരുന്നു.

അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് സേന കടത്തു ആക്രമണങ്ങളാണ് അഴിച്ച് വിടുന്നതെന്നും അദ്ദേഹം പാകിസ്ഥാന്‍ ആരോപിച്ചു. ഓട്ടോമാറ്റിക്ക് യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചാണ് സേന ആക്രമണം നടത്തുന്നത്. ഈ വര്‍ഷം 2280 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇന്ത്യ നടത്തിയത്. 18 പേര്‍ കൊല്ലപ്പെട്ടെന്നും 183 പേര്‍ക്ക് പരിക്കേറ്റെന്നും പാകിസ്ഥാന്‍ ആരോപിച്ചു. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ നിരന്തരമായി ലംഘിക്കുകയാണെന്നും പാകിസ്ഥാന്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details