പാകിസ്ഥാനിൽ 2,846 പുതിയ കൊവിഡ് കേസുകൾ; ആകെ മരണസംഖ്യ 4,304
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,09,337. രോഗമുക്തി നേടിയവർ 98,503.
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 2,846 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,09,337 ആയി ഉയർന്നു. 118 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,304 ആയി. സിന്ധിൽ 81,985, പഞ്ചാബിൽ 75,501, ഖൈബർ-പഖ്‌തുൻഖ്വയിൽ 26,115, ഇസ്ലാമാബാദിൽ 12,775, ബലൂചിസ്ഥാനിൽ 10,426, ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ 1,470, പാകിസ്ഥാൻ അധിനിവേശ കശ്‌മീരിൽ 1,065 കേസുകൾ എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്‌തത്. 98,503 പേർ രോഗമുക്തി നേടിയപ്പോൾ 2,689 പേർ ചികിത്സയിൽ തുടരുന്നു. ഇതുവരെ 12,83,092 സാമ്പിൾ പരിശോധനകൾ രാജ്യത്ത് നടത്തിക്കഴിഞ്ഞു. 24 മണിക്കൂറിനുള്ളിൽ 20,930 പരിശോധനകളാണ് നടത്തിയത്.