ഇസ്ലാമാബാദ്:പാകിസ്ഥാനിൽ കൊവിഡ്-19 കേസുകൾ ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,701 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യവകുപ്പ് അറിയിച്ചു.
പാകിസ്ഥാനിൽ കൊവിഡ് കേസുകള്‍ ആറ് ലക്ഷം കവിഞ്ഞു - കൊറോണ
കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മാർച്ച് 15 മുതൽ രണ്ടാഴ്‌ചത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

18,703 സജീവ കേസുകള്‍ ഉള്‍പ്പെടെ രാജ്യത്തെ ആകെ കൊവിഡ്-19 കേസുകൾ 6,00,198 ആയി. മരണനിരക്ക് 13,430 ആയി ഉയർന്നു. 5,68,065 പേർക്ക് അസുഖം ഭേദമായി. 1,709 പേർ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 41,133 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്തെ ആകെ പരിശോധന നിരക്ക് 94,02,639 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.5 ശതമാനം രേഖപ്പെടുത്തി.
രാജ്യം കൊവിഡിന്‍റെ മൂന്നാംഘട്ട വ്യാപനം നേരിടുകയാണെന്നും അതുകൊണ്ട് തന്നെ മാർച്ച് 15 മുതൽ രണ്ടാഴ്‌ചത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കില്ലെന്നുമാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.