പാകിസ്ഥാനിൽ 415 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - corona virus
പാകിസ്ഥാനിൽ ഇതുവരെ 6,283 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു

പാകിസ്ഥാനിൽ 415 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പുതുതായി 415 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 2,95,053 ആയി. 24 മണിക്കൂറിനിടെ ഒമ്പത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 6,283 ആയി. ഇതുവരെ 2,79,937 പേർ കൊവിഡ് മുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ സിന്ധിൽ 1,29,081 പേർക്കും പഞ്ചാബിൽ 96,636 പേർക്കും ഇസ്ലാമാബാദിൽ 15,578 പേർക്കും ബലൂചിസ്ഥാനിൽ 12,742 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.