കേരളം

kerala

ETV Bharat / international

പാകിസ്ഥാനിൽ 2,752 പേർക്ക് കൂടി കൊവിഡ്; മരണസംഖ്യ 5,123 - പാകിസ്ഥാൻ

പാകിസ്ഥാനിൽ 1,53,134 പേർ രോഗമുക്തരായി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,46,351

pak covid update  pakistan covid  islamabad covid  sindh covid  പാകിസ്ഥാൻ കൊവിഡ്  പാക് കൊവിഡ് മരണം  പാകിസ്ഥാൻ  ഇസ്ലാമാബാദ്
പാകിസ്ഥാനിൽ 2,752 പേർക്ക് കൂടി കൊവിഡ്; മരണസംഖ്യ 5,123

By

Published : Jul 11, 2020, 2:36 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 2,752 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,46,351 ൽ എത്തി. 65 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 5,123 ആയി ഉയർന്നു. ഇതുവരെ 1,53,134 പേർ രോഗമുക്തി നേടി. സിന്ധിൽ നിന്ന് 1,02,368, പഞ്ചാബിൽ നിന്ന് 85,991, ഖൈബർ-പഖ്‌തുൻഖ്വയിൽ നിന്ന് 29,775, ഇസ്ലാമാബാദിൽ നിന്ന് 13,927, ബലൂചിസ്ഥാനിൽ നിന്ന് 11,128, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിൽ നിന്ന് 1,630, പാകിസ്ഥാൻ അധിനിവേശ കശ്‌മീരിൽ നിന്ന് 1,532 കേസുകളും ഇതുവരെ സ്ഥിരീകരിച്ചു. 23,569 പുതിയ പരിശോധനകൾ ഉൾപ്പെടെ ആകെ 15,38,427 പരിശോധനകൾ പാകിസ്ഥാനിൽ നടത്തിക്കഴിഞ്ഞു.

ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഈദ് ഉൽ അസ ആഘോഷങ്ങൾക്കായി ദേശീയ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ വിശദമായ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ആഘോഷത്തിന്‍റെ ഭാഗമായുള്ള കന്നുകാലി വിൽപ്പനക്ക് നിശ്ചിതസമയം കണക്കാക്കും, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നിയമങ്ങൾ (എസ്ഒപി) നടപ്പാക്കുന്നതിനായി മൃഗങ്ങളെ വിൽപ്പനക്ക് എത്തിക്കുന്നവരെ നിർബന്ധമായും പരിശോധനക്ക് വിധേയമാക്കുമെന്നും ദേശീയ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ അറിയിച്ചു.

ABOUT THE AUTHOR

...view details