മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇമ്രാന്‍ ഖാന്‍ ചൈനയിലേക്ക് - പാകിസ്ഥാന്‍ ചൈന സാമ്പത്തീക ഇടനാഴി
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഇമ്രാന്‍ ഖാന്‍ ചൈനയിലേക്ക് പോകുന്നത്. കശ്‌മീര്‍ വിഷയത്തിലും, പാകിസ്ഥാന്‍ ചൈന സാമ്പത്തിക ഇടനാഴിയിലും നിര്‍ണായക തീരുമാനങ്ങള്‍ക്ക് കൂടിക്കാഴ്ച വഴിയൊരുക്കും
ഇസ്‌ലാമാബാദ്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചൈനയിലേക്ക് തിരിച്ചു. മേഖലയിലെ സംഘാര്‍ഷവസ്ഥ പരിഗണിച്ച് വളരെ നിര്‍ണായകമായ ചര്‍ച്ചകള്‍ക്ക് ചൈന വേദിയാകും. പാകിസ്ഥാന്‍ ചൈന സാമ്പത്തിക ഇടനാഴി വിഷയത്തിലും, കശ്‌മിര്‍ വിഷയത്തിലും സുപ്രധാന തീരുമാനങ്ങള്‍ കൂടികാഴ്ചയില്‍ ഉരുത്തിരിയാനിടയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഇമ്രാന്‍ ഖാന്‍ ചൈനയിലേക്ക് പോകുന്നത്.
ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങിന്‍റെ ഇന്ത്യാ - നേപ്പാള്‍ സന്ദര്‍ശനം നടക്കാനിരിക്കെയാണ് ഇമ്രാന്‍ ഖാന്‍റെ ചൈനായാത്ര. സന്ദര്‍ശനത്തില്‍ ചൈനീസ് പ്രധാനമന്ത്രിയുമായും, ചൈനീസ് പ്രീമിയര്‍ ലീ കെക്യാങ്ങുമായും കൂടികാഴ്ച നടത്തും.
കശ്‌മീര്‍ വിഷയം രാജ്യന്തരതലത്തില്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കാനുള്ള പാക് ശ്രമത്തിന് പിന്തുണ നല്‍കുന്ന രാജ്യമാണ് ചൈന. ഇമ്രാന്‍ ഖാന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ ചൈനീസ് പ്രസിഡന്‍റ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനാല്‍ ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് ഈ കൂടികാഴ്‌ചയെ വീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളിലെയും കാര്‍ഷിക, വ്യാവസായിക സംരംഭങ്ങളുടെ പുരോഗതിക്കായി രൂപീകരിക്കാനിരിക്കുന്ന പാകിസ്ഥാന്‍- ചൈന സാമ്പത്തിക ഇടനാഴിയുടെ രൂപീകരത്തിലെ പുരോഗതി ചര്‍ച്ചയില്‍ വിലയിരുത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്‌തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ചൈനയിലെ പ്രമുഖ വ്യവസായികളുമായും ഇമ്രാന്‍ ഖാന്‍ കൂടികാഴ്ച നടത്തും.