കേരളം

kerala

ETV Bharat / international

'മോദിയുമായി ടെലിവിഷന്‍ സംവാദത്തിന് ആഗ്രഹിക്കുന്നു' ; റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി ഇമ്രാന്‍ ഖാന്‍ - ഇമ്രാന്‍ ഖാന്‍ മോസ്‌കോയിലേക്ക്

റഷ്യ - യുക്രൈന്‍ സംഘര്‍ഷം രൂക്ഷമാവുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്‍ ബുധനാഴ്‌ച മോസ്‌കോയിലേക്ക് തിരിക്കുന്നത്

Pak PM Imran Khan about Debate with Narendra modi  മോദിയുമായി ടെലിവിഷന്‍ സംവാദത്തിന് ആഗ്രഹിക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍  ഇമ്രാന്‍ ഖാന്‍ മോസ്‌കോയിലേക്ക്  Pakistan Prime Minister Imran Khan about Narendra modi
'മോദിയുമായി ടെലിവിഷന്‍ സംവാദത്തിന് ആഗ്രഹിക്കുന്നു'; റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി ഇമ്രാന്‍ ഖാന്‍

By

Published : Feb 22, 2022, 8:12 PM IST

ഇസ്‌ലാമാബാദ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദത്തിന് താന്‍ ആഗ്രഹിക്കുന്നതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മോസ്കോയിലേക്കുള്ള തന്‍റെ കന്നി ദ്വിദിന സന്ദർശനത്തിന്‍റെ തലേദിവസം റഷ്യന്‍ സര്‍ക്കാര്‍ മാധ്യമമായ ആർ.ടിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രണ്ട് ദശാബ്‌ദത്തിനിടെ ഒരു പാക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്.

'നരേന്ദ്ര മോദിയുമായി ടി.വിയിൽ സംവാദം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കഴിഞ്ഞാൽ നൂറുകോടിയിലേറെ ജനങ്ങൾക്ക് അത് ആശ്വാസമാവും. 2018 ൽ തന്‍റെ പാർട്ടി പാകിസ്ഥാൻ തെഹ്‌രീക്‌ ഇ ഇൻസാഫ് അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയിലെത്തിയിരുന്നു'.

'കശ്‌മീര്‍ വിഷയത്തില്‍ എന്‍റെ അഭിപ്രായം അംഗീകരിച്ചില്ല'

'ഇന്ത്യന്‍ നേതൃത്വത്തോട് കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്‍റെ അഭിപ്രായങ്ങളോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ല'. ഇമ്രാന്‍ ഖാന്‍ ആര്‍.ടിയോട് വ്യക്തമാക്കി. റഷ്യ - യുക്രൈന്‍ സംഘര്‍ഷം രൂക്ഷമാവുന്നതിനിടെയാണ് പാക്‌ പ്രാധാനമന്ത്രി ബുധനാഴ്‌ച മോസ്‌കോയിലെത്തുക.

പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ അടക്കം ഖാന്‍ ചര്‍ച്ച നടത്തും. 2016-ൽ പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ നടത്തിയ ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. പിന്നീട്, ഉറിയിലെ ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെ ആക്രമണമുണ്ടായി. ഇതും കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും അടക്കമുള്ള വിഷയങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച കൂട്ടി.

ALSO READ:യുക്രൈന്‍ വിമത മേഖലകളില്‍ സൈനിക സാന്നിധ്യം ഉറപ്പിക്കാന്‍ റഷ്യ

ABOUT THE AUTHOR

...view details