കേരളം

kerala

ETV Bharat / international

സെനറ്റിലെ തോല്‍വി; ഇമ്രാനോട് രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

സെനറ്റ് തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സ്ഥാനാര്‍ഥി ഡോ. അബ്ദുള്‍ ഹഫീസ് ഷെയിഖിനേറ്റ പരാജയത്തോടെയാണ് ഇമ്രാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു.

Imran Khan  Prime Minister  Pakistan  ഇമ്രാന്‍ ഖാന്‍  തെരഞ്ഞെടുപ്പ്  പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി
സെനറ്റിലെ തോല്‍വി; ഇമ്രാനോട് രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

By

Published : Mar 4, 2021, 3:59 PM IST

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. സെനറ്റ് തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സ്ഥാനാര്‍ഥി ഡോ. അബ്ദുള്‍ ഹഫീസ് ഷെയിഖിനേറ്റ പരാജയത്തോടെയാണ് ഇമ്രാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്. പാകിസ്താന്‍ ഡെമോക്രാറ്റീവ് മൂവ്മെന്‍റ് (പിഡിഎം) സ്ഥാനാര്‍ഥിയായ സയ്യിദ് യൂസഫ് റാസ ഗിലാനിയോടായിരുന്നു അബ്ദുള്‍ ഹഫീസിന്‍റെ തോല്‍വി.

പ്രധാനമന്ത്രിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ അദ്ദേഹം രാജിവെച്ച് സ്ഥാനമൊഴിയണമെന്ന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവൽ ഭൂട്ടോ-സർദാരി പറഞ്ഞു. ഇമ്രാന്‍റെ രാജി പ്രതിപക്ഷത്തിന്‍റെ മാത്രമല്ല, ഭരണപക്ഷത്തിന്‍റെ കൂടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ABOUT THE AUTHOR

...view details