കേരളം

kerala

ETV Bharat / international

ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് നവംബര്‍ 9, 12 തീയതികളില്‍ കര്‍താര്‍പൂര്‍ ഇടനാഴി സന്ദര്‍ശനം സൗജന്യം - ഗുരുദ്വാര

ഗുരുദ്വാര സന്ദര്‍ശിക്കുന്നവരില്‍ നിന്നും ഇരുപത് ഡോളര്‍ ചാര്‍ജ് ഈടാക്കാനാണ് പാകിസ്ഥാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് നവംബര്‍ 9,12 തീയതികളില്‍ സന്ദര്‍ശനം സൗജന്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നു

ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് നവംബര്‍ 9, 12 തീയതികളില്‍ കര്‍താര്‍പൂര്‍ ഇടനാഴി സന്ദര്‍ശനം സൗജന്യം

By

Published : Nov 9, 2019, 1:44 AM IST

ഇസ്ലാമാബാദ്: കർതാർപൂർ ഇടനാഴി സന്ദര്‍ശിക്കാന്‍ നവംബര്‍ 9, 12 തീയതികളില്‍ എത്തുന്ന ഇന്ത്യന്‍ തീര്‍ഥാടകര്‍ ചാര്‍ജ് നല്‍കേണ്ടതില്ലെന്ന് പാകിസ്ഥാന്‍ വെള്ളിയാഴ്ച അറിയിച്ചു. സിഖ് തീർഥാടക കേന്ദ്രമായ പാക്കിസ്ഥാനിലെ കര്‍താര്‍പൂര്‍ ഗുരുദ്വാര ദർബാർ സാഹിബും ഇന്ത്യയിലെ ഗുരുദാസ്പൂരും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കര്‍താര്‍പൂര്‍ ഇടനാഴി. ഗുരുദ്വാര സന്ദര്‍ശിക്കുന്നവരില്‍ നിന്നും ഇരുപത് ഡോളര്‍ ചാര്‍ജ് ഈടാക്കാനാണ് പാകിസ്ഥാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തീരുമാനത്തില്‍ ഇന്ത്യ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും തീർഥാടകരുടെ മതപരവും ആത്മീയവുമായ വികാരങ്ങൾ കണക്കിലെടുത്ത് തീരുമാനം പുനപരിശോധിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് നവംബര്‍ 9, 12 തീയതികളില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ചാര്‍ജ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസൽ ട്വീറ്റ് ചെയ്തു.

ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഇടനാഴി ആയിരക്കണക്കിന് ഭക്തരുടെ വിസ രഹിത യാത്രയ്ക്ക് സഹായകമാകുമെങ്കിലും ഇന്ത്യൻ തീർഥാടകര്‍ക്ക് പാസ്പോര്‍ട് ഉണ്ടെങ്കില്‍ മാത്രമെ പ്രവേശനാനുമതി ലഭിക്കൂ.

ABOUT THE AUTHOR

...view details