മസൂദ് അസ്ഹറിനിനെതിരെ കടുത്ത നടപടികളുമായി പാകിസ്ഥാന്‍ - UN
മസൂദ് അസ്ഹറിനെ ആഗോളഭീകരനായി യു എൻ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം

ഇസ്ലമാബാദ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്‍റെ സ്വത്ത് മരവിപ്പിക്കൽ, യാത്രാ നിരോധനം എന്നിവയിൽ ഔദ്യോഗിക ഉത്തരവ് നൽകി പാകിസ്ഥാൻ. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി യു.എൻ. പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ആയുധങ്ങൾ യുദ്ധോപകരണങ്ങൾ എന്നിവ വില്ക്കുന്നതിലും വാങ്ങുന്നതിലും മസൂദ് അസ്ഹറിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അതിർത്തിയിൽ സംഘർഷം ആളിക്കത്തിയപ്പോൾ തന്നെ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽ ചേർക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുടെ വിജയത്തിന് ശേഷം, ചൈന അനുകൂല നിലപാട് സ്വീകരിച്ചതോടെ പാകിസ്ഥാൻ ആസ്ഥാനമായ മസൂദ് അസ്ഹറിനെ യുഎൻ ആഗോളഭീകരനായി പ്രഖ്യാപിച്ചു.
ഇതിനായി യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യുഎൻ സുരക്ഷാ സമിതിയുടെ "1267 അൽ ഖ്വയ്ദ ഉപരോധസമിതി"യിൽ പ്രമേയം നൽകിയിരുന്നു. മസൂദ് അസ്ഹറിന് ഉടൻ ഉപരോധം ഏർപ്പെടുത്തുമെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ ബുധനാഴ്ച പറഞ്ഞിരുന്നു.