ഇസ്ലാമബാദ്: ഇന്ത്യയും പാകിസ്ഥാനും ദീർഘകാല ചരിത്രമുള്ള രണ്ട് എതിരാളികളാണ്. യൂറോപ്യൻ മാർക്കറ്റുകളിൽ സ്ഥാനം പിടിക്കാനായി വളരെ അപൂർവമായി ഇരു രാജ്യങ്ങളും ഒരു കരാറിൽ ഒപ്പ് വച്ചിരിക്കുകയാണ്. ബസ്‌മതി അരിയുടെ ഉടമസ്ഥാവകാശം പങ്കിടാനാണ് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള കയറ്റുമതിക്കാർ സമ്മതം മൂളിയിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കും സംയുക്ത ഉടമസ്ഥാവകാശം ഉണ്ടായിരിക്കണമെന്നും ഇതാണ് തർക്കത്തിനുള്ള ഏറ്റവും യുക്തിസഹമായ തീരുമാനമെന്നും പാകിസ്ഥാനിലെ അരി കയറ്റുമതിക്കാരനായ ഫൈസാൻ അലി ഗൗരി പറഞ്ഞു.
Also Read:മുട്ടില്‍ വനം കൊള്ളയില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ്
ഇന്ത്യയിലും പാകിസ്ഥാനിലും ബസ്‌മതി അരി കൃഷി ചെയ്യുന്നതിനാൽ തന്നെ ഇതിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള ഇരു രാജ്യങ്ങളുടെയും ഇടയിലെ തർക്കത്തിന് ഒരു നീണ്ട ചരിത്രം തന്നെയുണ്ട്. ബസ്‌മതിയുടെ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ആവശ്യപ്പെട്ട് ഇന്ത്യ യൂറോപ്പ്യൻ യൂണിയനിൽ (ഇയു) അവകാശവാദം ഉന്നയിച്ചിരുന്നു. അതേസമയം, പാകിസ്ഥാൻ ഇന്ത്യയുടെ അവകാശവാദത്തെ എതിർക്കുകയും സംരക്ഷിത ജിഐ ടാഗിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്‌തു.
ഇരു രാജ്യങ്ങളുടെയും അവകാശവാദത്തിന് ഒരു യുക്തിയും ഇല്ലെന്നും അരിയുടെ ഉത്ഭവം പാകിസ്ഥാനിലെ പഞ്ചാബിലാണെങ്കിലും അതിർത്തിയുടെ ഇരുവശങ്ങളിലും ഇത് വളരുന്നുണ്ടെന്നും ഗൗരി പറഞ്ഞു. അതിനാൽ തന്നെ സംയുക്ത ഉടമസ്ഥാവകാശം മാത്രമാണ് ദീർഘ കാലത്തേക്കുള്ള ഏറ്റവും മികച്ച പരിഹാര മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരക്ക് കയറ്റുമതിയുടെ കാര്യത്തിൽ ന്യൂഡൽഹിയേയും ഇസ്ലാമബാദിനെയും നിലനിർത്താൻ ആഗ്രഹിക്കുന്നതിനാൽ യൂറോപ്യൻ യൂണിയനും സംയുക്ത ഉടമസ്ഥാവകാശം തന്നെയാണ് താത്പര്യമെന്നും ഗൗരി വ്യക്തമാക്കി.
Also Read:വഴിമാറ്റി പ്രഫുല്‍ പട്ടേല്‍ ; ഔദ്യോഗിക സന്ദർശന പാതയിൽ നിന്ന് കൊച്ചി ഒഴിവാക്കി