കേരളം

kerala

ETV Bharat / international

പാക് വിദേശകാര്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് തുടക്കമായി - ഇമ്രാന്‍ ഖാന്‍

പ്രാദേശിക സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പശ്ചിമേഷ്യയിലെ സംഘർഷം കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായേക്കും

Pakistan government  Imran Khan  US-Iran relations  Shah Mahmood Qureshi  ഖുറേഷി  പാക് വിദേശകാര്യമന്ത്രി  ഇമ്രാന്‍ ഖാന്‍  പാകിസ്ഥാന്‍ സര്‍ക്കാര്‍
പാക് വിദേശകാര്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് തുടക്കമായി

By

Published : Jan 15, 2020, 5:01 PM IST

ഇസ്ലാമാബാദ്:പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമായി. പ്രാദേശിക സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പശ്ചിമേഷ്യയിലെ സംഘർഷം കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായേക്കും. സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭയുടെ നേതൃത്വവുമായും ഖുറേഷി കൂടിക്കാഴ്ച നടത്തും.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയൻ, മറ്റ് മുതിർന്ന ഭരണ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യന്‍ മേഖലയിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നിർദേശപ്രകാരം പാകിസ്ഥാന്‍റെ നയതന്ത്ര പ്രവർത്തനങ്ങളിലൂന്നിയാവും വിദേശകാര്യ മന്ത്രിയുടെ ചര്‍ച്ചകള്‍. രാഷ്ട്രീയ നയതന്ത്ര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം. അഫ്‌ഗാനിസ്ഥാനിലെ സമാധാനത്തിനും അനുരഞ്ജന പ്രക്രിയക്കും പിന്തുണ നല്‍കുന്നതിനുമുള്ള പാക് ശ്രമങ്ങളുടെ ഭാഗമായി ഖുറേഷി ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കും. മേഖലയിലെ പിരിമുറുക്കം കുറയ്ക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളുടെ ഭാഗമായി വിദേശകാര്യ മന്ത്രി ഇറാനും സൗദി അറേബ്യയും സന്ദർശിച്ചിരുന്നു. ഇറാൻ പ്രസിഡന്‍റ് ഹസ്സൻ റൂഹാനി, ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരിഫ് എന്നിവരെയും ഖുറേഷി സന്ദർശിച്ചിരുന്നു.

ABOUT THE AUTHOR

...view details