ഇസ്ശാമാബാദ്: പാകിസ്ഥാനിൽ കൊവിഡ്-19 ബാധിച്ച് രണ്ടുപേര്‍ മരിച്ചു. രാജ്യത്തെ ആദ്യസംഭവമാണിത്. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിലാണ് മരണങ്ങൾ സ്ഥിതീകരിച്ചത്. ആരോഗ്യമന്ത്രി തൈമൂർ ഖാൻ ജാഗ്രയാണ് വിവരമറിയിച്ചത്. അടുത്തിടെ സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ മർദാനിൽ നിന്നുള്ള 50കാരനും പെഷവാറിലെ ലേഡി റീഡിംഗ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന 36 കാരനുമാണ് മരിച്ചത്. കുടുംബത്തിന് തങ്ങളുടെ അനുശോചനം അറിയുക്കതായി പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രത്യേക അസിസ്റ്റന്റ് സഫർ മിർസ ട്വീറ്റ് ചെയ്തു.
പാകിസ്ഥാനില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു - തൈമൂർ ഖാൻ ജാഗ്ര
സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 50കാരനും ചികിത്സയിലായിരുന്ന 36കാരനുമാണ് മരിച്ചത്
![പാകിസ്ഥാനില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു Pak confirms 2 deaths from COVID-19; positive cases over 300 കൊവിഡ്-19 തൈമൂർ ഖാൻ ജാഗ്ര പാകിസ്ഥാനിൽ കൊവിഡ്-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6461565-549-6461565-1584587785245.jpg)
കൊവിഡ്-19; പാകിസ്ഥാനിൽ ആദ്യ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു
തെക്കൻ പ്രവിശ്യയായ സിന്ധിയുലുള്ള 208 കേസുകൾ ഉൾപ്പെടെ 301 കേസുകൾ സ്ഥിരീകരിച്ചു. കിഴക്കൻ പ്രവിശ്യയായ പഞ്ചാബിൽ 33, ബലൂചിസ്ഥാനിൽ 23, ഖൈബർ പഖ്തുൻഖ്വയിൽ 19, തലസ്ഥാനമായ ഇസ്ലാമാബാദിൽ രണ്ട് എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്യതിരിക്കുന്നത്.