കൊവിഡിനിടയിൽ കശ്മീർ വിഷയവുമായി പാകിസ്ഥാൻ - പാകിസ്ഥാൻ
കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കണമെന്നാണ് പാകിസ്ഥാന്‍റെ ആവശ്യം
ഇസ്ലാമാബാദ്: കൊവിഡ് 19 പശ്ചാത്തലത്തിൽ കശ്മീരിലെ തടവുകാരെ വിട്ടയക്കണമെന്ന് ഇന്ത്യയോട് ആഭ്യർഥിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ രംഗത്ത്. മരുന്നും മറ്റ് അവശ്യ സാധനങ്ങളും സ്വാതന്ത്രമായി കൊണ്ടുപോകാൻ അനുവദിക്കണമെന്നും പാക് വിദേശകാര്യ വകുപ്പ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം വാർത്താവിനിമയം അടക്കമുള്ള മേഖലകളിൽ തുടരുന്ന നിയന്ത്രണങ്ങൾ നീക്കണമെന്നും പാകിസ്ഥാൻ അഭ്യർഥിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി അടക്കമുള്ള രാജ്യാന്തര വേദികളിൽ കശ്മീർ വിഷയം വീണ്ടും ചർച്ചയാക്കുകയാണ് ഇതിലൂടെ പാകിസ്ഥാൻ ലക്ഷ്യമിടുന്നത്.