ബോംബ് ആക്രമണത്തിൽ പാക് ആർമി മേജർ ഉൾപ്പെടെ ആറ് പേർ മരിച്ചു - bomb attack
ഇറാൻ അതിർത്തിയോട് ചേർന്ന തെക്കുപടിഞ്ഞാറൻ പാകിസ്ഥാന്‍റെ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്.
കറാച്ചി: പട്രോളിങ്ങിനിടെ റോഡരികിലുണ്ടായ ബോംബ് ആക്രമണത്തിൽ പാക് ആർമി മേജർ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഇറാൻ അതിർത്തിയോട് ചേർന്ന തെക്കുപടിഞ്ഞാറൻ പാകിസ്ഥാന്‍റെ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. ഇറാൻ അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള കെച്ച് ജില്ലയിലെ ബുലെഡ പ്രദേശത്ത് വിദൂര നിയന്ത്രിത ഇംപ്രൂവൈസ്‌ഡ് സ്ഫോടകവസ്‌തു വഴിയാണ് വാഹനം ലക്ഷ്യമിട്ടതെന്ന് കരസേന പ്രസ്‌താവനയിൽ പറഞ്ഞു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. അതേ സമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ബലൂച് തീവ്രവാദി സംഘടന ഏറ്റെടുത്തു