കേരളം

kerala

ETV Bharat / international

'ഇന്ത്യൻ സ്‌പൈയിങ് ക്വാഡ്‌കോപ്ടര്‍' വെടിവച്ചിട്ടതായി പാക് സൈന്യം

നിയന്ത്രണ രേഖയിലെ കൻസൽവാൻ സെക്ടറിൽ നിന്നും 700 മീറ്ററാണ് സ്‌പൈയിങ് ക്വാഡ്‌കോപ്ടര്‍ കടന്നതെന്ന് പാകിസ്ഥാൻ ആരോപിച്ചു

Pakistan Army  Line of Control  Indian quadcopter  Pulwama terror attack  Balakot strike  CRPF  Pakistan shoots down Indian quadcopter  ഇന്ത്യൻ സ്പൈയിങ് ക്വാഡ്കോപ്ടർ  പാക് സൈന്യം  നിയന്ത്രണ രേഖ  കൻസൽവാൻ സെക്ടർ
'ഇന്ത്യൻ സ്പൈയിങ് ക്വാഡ്കോപ്ടർ' വെടിവച്ചിട്ടതായി പാക് സൈന്യം

By

Published : May 30, 2020, 11:36 AM IST

ഇസ്ലാമാബാദ്: വ്യോമാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യൻ സ്‌പൈയിങ് ക്വാഡ്‌കോപ്ടര്‍വെടിവച്ചിട്ടതായി പാക് സൈന്യം വെള്ളിയാഴ്ച അവകാശപ്പെട്ടു. നിയന്ത്രണ രേഖയിലെ കൻസൽവാൻ സെക്ടറിൽ നിന്നും 700 മീറ്ററോളമാണ് സ്‌പൈയിങ് ക്വാഡ്‌കോപ്ടര്‍ കടന്നതെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിഖാർ പറഞ്ഞു. തുടർന്നാണ് പാക് സൈന്യം വെടിവച്ചിട്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പാക് സൈന്യത്തിന്‍റെ അവകാശ വാദത്തെ ഇന്ത്യ തള്ളി കളഞ്ഞു. വ്യോമാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് മൂന്ന് ദിവസത്തിനുള്ളിൽ രാണ്ടാം തവണയാണ് പാകിസ്ഥാൻ സ്‌പൈയിങ് ക്വാഡ്‌കോപ്ടര്‍ വെടിവച്ചിടുന്നത്. ഇന്ത്യൻ ഡ്രോൺ വെടിവച്ചിട്ടതായി പാക് സൈന്യം ഏപ്രിലിലും അവകാശവാദം ഉന്നയിച്ചിരുന്നു.

ABOUT THE AUTHOR

...view details