ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ മോശം പരാമര്‍ശങ്ങളുമായി പാകിസ്ഥാന്‍ സൈനികമേധാവി. ഞായറാഴ്ച പുനാ മേഖലയിലെ നിയന്ത്രണ രേഖ സന്ദര്‍ശിക്കുന്നതിനിടെയാണ് ജനറൽ കമർ ജാവേദ് ബജ്‌വ ഇന്ത്യയെക്കുറിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഇന്ത്യയെ കുറിച്ച് മോശം പരാമര്‍ശം നടത്തി പാക് സൈനിക മേധാവി - പാക് സേനാ മേധാവി ജനറൽ കമർ ജാവേദ് ബജ്‌വ
കശ്മീര്‍ മേഖലയില്‍ പാകിസ്ഥാന്‍ നത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് സൈനിക മേധാവി ഒഴിഞ്ഞു മാറി
പാക്
"കശ്മീർ ഒരു തർക്കപ്രദേശമാണ്. 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ജമ്മു കശ്മീർ തട്ടിയെടുക്കാൻ ഇന്ത്യ ശ്രമിക്കുന്നു. കശ്മീരിലെ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ മറച്ചുപിടിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു" - ജനറൽ ബജ്‌വ ആരോപിച്ചു.
എന്നാല്‍, കശ്മീർ താഴ്‌വരയിലേക്ക് പാകിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് സൈനിക മേധാവി ഒഴിഞ്ഞു മാറുകയും ചെയ്തു.