റഷ്യയിൽ 24 മണിക്കൂറിൽ 5000ത്തിലധികം പേർക്ക് കൊവിഡ് - പുതുതായി 5,061 രോഗികൾ
മോസ്കോയിൽ മാത്രമായി പുതുതായി 695 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

റഷ്യയിൽ 24 മണിക്കൂറിൽ 5000ത്തിലധികം പേർക്ക് കൊവിഡ്
മോസ്‌കോ: രാജ്യത്ത് പുതുതായി 5,061 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 917,884 കടന്നു. രാജ്യത്ത് 119 കൊവിഡ് മരണമാണ് പുതുതായി റിപ്പോർട്ട് ചെയ്‌തത്. ആകെ കൊവിഡ് മരണം 15,617 ആയി. മോസ്കോയിൽ മാത്രമായി പുതുതായി 695 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 729,411 പേർ കൊവിഡ് മുക്തരായെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 229,391 പേർ ചികിത്സയിലുണ്ടെന്നും ഇതുവരെ രാജ്യത്തുടനീളം 32.2 മില്യൺ കൊവിഡ് പരിശോധന നടത്തിയെന്നും അധികൃതർ അറിയിച്ചു.