കേരളം

kerala

ETV Bharat / international

യെമനിലെ ആഭ്യന്തര യുദ്ധം: 5000ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് യുനിസെഫ് - യെമന്‍ ആഭ്യന്തര യുദ്ധം

യൂനിസെഫ് റിപ്പോര്‍ട്ട് പ്രകാരം 20 ലക്ഷം കുട്ടികളാണ് യെമനില്‍ പോഷകാഹാരം കുറവ് നേരിടുന്നത്.

യെമനിലെ ആഭ്യന്തര യുദ്ധം: 5000ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്‌തുവെന്ന് യൂനിസെഫ്

By

Published : Oct 24, 2019, 8:29 AM IST

സനാ: യെമനിലെ ആഭ്യന്തര യുദ്ധത്തില്‍ 5000ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്‌തിട്ടുണ്ടാവാമെന്ന് യുനിസെഫ്. യെമന്‍ സര്‍ക്കാരും ഹൂതി വിമതരും തമ്മിലുള്ള യുദ്ധം മൂലം പത്ത് ലക്ഷത്തിലധികം കുട്ടികൾക്കാണ് സ്‌കൂളില്‍ പോകാന്‍ കഴിയാതിരുന്നത്.യെമനിലെ കുട്ടികളുടെ അവസ്ഥ ദാരുണമാണെന്നും യുനിസെഫ് പ്രതിനിധി സാറാ ബെയ്‌സോലോ ന്യാന്‍റ് പറഞ്ഞു.

പുതിയതായി പുറത്തുവന്ന യൂനിസെഫ് റിപ്പോര്‍ട്ട് പ്രകാരം 20 ലക്ഷം കുട്ടികളാണ് പോഷകാഹാര കുറവ് നേരിടുന്നത്. ഇതില്‍ മൂന്നരലക്ഷത്തിലധികം കുട്ടികളും അഞ്ച് വയസില്‍ താഴെയുള്ളവരാണ്. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തോളം ആളുകൾക്കും ഏതെങ്കിലും തരത്തിലുള്ള മാനുഷിക സഹായവും സംരക്ഷണവും ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ABOUT THE AUTHOR

...view details