കാബൂൾ: അഫ്‌ഗാനിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത് 3400ലധികം സാധാരണക്കാര്‍. 6,989 പേര്‍ക്ക് പരിക്കേറ്റതായും രാജ്യത്തെ യുഎന്‍ അസിസ്റ്റൻസ് മിഷന്‍(യുനാമ)പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അഫ്‌ഗാനിസ്ഥാനിലെ ഏറ്റുമുട്ടലുകളില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 3400ലധികം സാധാരണക്കാര്‍ - സമാധാന കരാര്‍
6,989 പേര്‍ക്ക് പരിക്കേറ്റതായും അഫ്‌ഗാനിസ്ഥാനിലെ യുഎന്‍ അസിസ്റ്റൻസ് മിഷന്‍(യുനാമ)പുറത്തിറക്കിയ റിപ്പോര്‍ട്ട്

അഫ്‌ഗാനിസ്ഥാനിലെ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത് 3400ലധികം സാധാരണക്കാര്‍
രാജ്യത്തെ എല്ലാ പൗരന്മാരെയും ആക്രമണങ്ങൾ ബാധിക്കുന്നതായി യുഎൻ സെക്രട്ടറി ജനറലിന്‍റെ അഫ്‌ഗാനിസ്ഥാൻ പ്രത്യേക പ്രതിനിധിയും യുനാമ മേധാവിയുമായ തഡാമിച്ചി യമമോട്ടോ പറഞ്ഞു. എല്ലാ പാര്‍ട്ടികളും അക്രമം ഉപേക്ഷിച്ച് സമാധാനത്തിനായി പരിശ്രമിക്കണമെന്നും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാനും യുഎസ്-അഫ്‌ഗാന്‍ സുരക്ഷാ സേനകളും തമ്മിലുള്ള സമാധാന കരാറില്‍ ഫെബ്രുവരി 29ന് ഒപ്പുവെക്കാനിരിക്കെയാണ് യുഎന്‍ സമിതി പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.