1.2 ദശലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി അബുദാബി കിരീടാവകാശി - uae covid vaccine news
യുഎസിന്‍റെ ഫൈസർ വാക്‌സിനും ചൈനയുടെ സിനോഫാം വാക്‌സിനും നിലവിൽ യുഎഇ അംഗീകരിച്ച വാക്‌സിനുകളാണ്.
അബുദബി: യുഎഇയിൽ സ്വദേശികളും വിദേശികളുമായ 1.2 ദശലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പ് നൽകിയതായി അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കൊവിഡ് വൈറസിനെപ്പറ്റി എല്ലാവിവരങ്ങളും നൽകുന്ന ഔദ്യോഗിക വെബ്‌സൈറ്റായ ourworldindata.org ന്‍റെ വിവരം അനുസരിച്ച് ഇസ്രയേലിന് ശേഷം ഏറ്റവും കൂടുതൽ വാക്‌സിനുകൾ വിതരണം ചെയ്ത രണ്ടാമത്തെ രാജ്യവും അറബ് രാജ്യങ്ങളിൽ ഒന്നാമതുമാണ് യുഎഇ എന്ന് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. നിലവിൽ 18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും വാക്സിൻ ലഭ്യമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 50 ശതമാനത്തോളം പേർക്ക് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസിന്‍റെ ഫൈസർ വാക്‌സിനും ചൈനയുടെ സിനോഫാം വാക്‌സിനും നിലവിൽ യുഎഇ അംഗീകരിച്ച വാക്‌സിനുകളാണ്.