കേരളം

kerala

ETV Bharat / international

"നമ്മുടെ വീടിന് തീപിടിച്ചിരിക്കുന്നു": 2019നെ സംഗ്രഹിച്ച് ഗ്രെറ്റ തെൻബർഗ് - നമ്മുടെ വീടിന് തീപിടിച്ചിരിക്കുന്നു: 2019നെ സംഗ്രഹിച്ച് ഗ്രെറ്റ തെൻബർഗ്

നമ്മുടെ വീടിന് തീപിടിച്ചുവെന്നത് പോലെ നിങ്ങൾ ഓരോരുത്തരും പ്രവർത്തിക്കണമെന്ന് തെൻബർഗ് തന്‍റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

Greta in World Economic Forum  Swedish climate change activist Greta Thunberg  ഗ്രെറ്റ തെൻബർഗ്  നമ്മുടെ വീടിന് തീപിടിച്ചിരിക്കുന്നു: 2019നെ സംഗ്രഹിച്ച് ഗ്രെറ്റ തെൻബർഗ്  "നമ്മുടെ വീടിന് തീപിടിച്ചിരിക്കുന്നു"
ഗ്രെറ്റ തൻബെർഗ്

By

Published : Dec 29, 2019, 6:08 AM IST

ന്യൂഡൽഹി: വേൾഡ് ഇക്കണോമിക് ഫോറത്തിൽ നടത്തിയ പ്രശസ്ത പ്രസംഗത്തിൽ നിന്നുള്ള ജാഗ്രതാ വാക്കുകൾ പ്രതിധ്വനിപ്പിച്ചുകൊണ്ട് സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തെൻബർഗ് "നമ്മുടെ വീടിന് തീപിടിച്ചിരിക്കുന്നു" എന്ന് ഓർമ്മപ്പെടുത്തലുമായി വീണ്ടും രംഗത്ത്. 2019നെ വെറും അഞ്ച് വാക്കിൽ ചുരുക്കുകയാണ് എന്ന ഹാഷ് ടാഗോട് കൂടിയുള്ള ട്വീറ്റ് ആണ് തെൻബെർഗ് പങ്കുവെച്ചത്.

2019 ജനുവരിയിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ഈ 16 വയസുകാരി കാലാവസ്ഥാ പ്രവർത്തന രംഗത്ത് ഏറെ പ്രാധാന്യം നേടിയിരുന്നു. നമ്മുടെ വീടിന് തീപിടിച്ചുവെന്നത് പോലെ നിങ്ങൾ ഓരോരുത്തരും പ്രവർത്തിക്കണമെന്ന് തെൻബർഗ് തന്‍റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

ABOUT THE AUTHOR

...view details