അങ്കാറ:വടക്കന്‍ ഇറാഖിലെ തുര്‍ക്കി സൈനിക ക്യാമ്പിന് നേരെ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒരു തുര്‍ക്കി സൈനികൻ കൊല്ലപ്പെട്ടാതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം വടക്കന്‍ ഇറാഖിലെ തുര്‍ക്കി സായുധ സേനയുടെ സൈനിക ക്യാമ്പും ഇറാഖി കുര്‍ദിസ്ഥാനിലെ വിമാനത്താവളവും ആക്രമണത്തിന് വിധേയമായിട്ടുണ്ടെന്ന് ഇറാഖി സുരക്ഷാ ഏജന്‍സി വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇറാഖ് സൈനിക ക്യാമ്പിന് നേരെ മിസൈല്‍ ആക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു - ഒരു സൈനികന്‍ കൊല്ലപ്പെട്ടു
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഇറാഖ് സൈനിക ക്യാമ്പിന് നേരെ മിസൈല്‍ ആക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു
എന്നാല്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും ആ ഗ്രാമത്തിലെ ഒരു ആണ്‍കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.