ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മാർക്കറ്റിൽ ബോംബ് സ്ഫോടനം. ഒരാൾ കൊല്ലപ്പെടുകയും മൂന്ന് കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാരിസൺ നഗരത്തിലെ റാവൽപിണ്ടിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കബാരി ബസാറിലെ കോല സെന്‍ററില്‍ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടക വസ്തുക്കൾ വൈദ്യുത തൂണിൽ ഘടിപ്പിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് പൊലീസ് വക്താവ് സാജിദുൽ ഹസ്സൻ പറഞ്ഞു.
പാകിസ്ഥാനിലെ മാർക്കറ്റിൽ ബോംബ് സ്ഫോടനം; ഒരാൾ മരിച്ചു - One killed, 12 injured in bomb blast in market in Pak
കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്

പാകിസ്ഥാനിൽ മാർക്കറ്റിൽ ബോംബ് സ്ഫോടനം; ഒരാൾ മരിച്ചു
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഭീകര വിരുദ്ധ സേനയും കരസേനാംഗങ്ങളും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.