ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച്, ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങൾ എത്തുമ്പോളും ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനോടുളള നിലപാടിൽ മാറ്റം വരുത്താതെ ചൈന. ഒരു വ്യക്തിയെ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ എന്നും തങ്ങൾ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുളളതെന്നും മസൂദ് അസ്ഹറിന്‍റെ കാര്യത്തിലും ചൈന അങ്ങനെ തന്നെ പ്രവർത്തിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.
മസൂദ് അസ്ഹറിനെ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്താനാകില്ല , നിലപാട് മാറ്റാതെ ചൈന - ഇന്ത്യ
"ഭീകരാക്രമണത്തിന്‍റെ വാർത്തകൾ ചൈനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആക്രമണം ഞങ്ങളിൽ വളരെയധികം ഞെട്ടൽ ഉളവാക്കി. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളോടും പരിക്കേറ്റവരോടുമുളള അനുശോചനം അറിയിക്കുന്നു. " ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങും
ഭീകരസംഘടനകളെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് രക്ഷാസമിതിക്ക് കൃത്യമായ വ്യവസ്ഥകളുണ്ട്. സമിതിയുടെ നിരോധിത ഭീകരസംഘടനയുടെ പട്ടികയിൽ ജയ്ഷെ മുഹമ്മദ് ഉൾപ്പെട്ടിട്ടുണ്ട്. "ഭീകരാക്രമണത്തിന്‍റെ വാർത്തകൾ ചൈനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആക്രമണം ഞങ്ങളിൽ വളരെയധികം ഞെട്ടൽ ഉളവാക്കി. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളോടും പരിക്കേറ്റവരോടുമുളള അനുശോചനം അറിയിക്കുന്നു. " ജെങ് ഷുവാങ് പറഞ്ഞു.