കേരളം

kerala

നേപ്പാളില്‍ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ മരിച്ചു

By

Published : May 2, 2020, 12:23 AM IST

1996 ലാണ് നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് കലാപം ആരംഭിക്കുന്നത്. ഒരു ദശാബ്‌ദകാലം കലാപം നീണ്ടു നിന്നു

Nepal's insurgency  Nepal's insurgency explosive  Nepal news  Nepal communist insurgency  നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് കലാപം  നാല് കുട്ടികള്‍ മരിച്ചു
നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് കലാപ കാലത്ത് അവശേഷിച്ച് സ്‌ഫോടന വസ്‌തു പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ മരിച്ചു

കാഠ്‌മണ്ഡു: നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് കലാപ കാലത്ത് അവശേഷിച്ച പഴയ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് റോള്‍പ ജില്ലയില്‍ നാല് കുട്ടികള്‍ മരിച്ചു. കാട്ടില്‍ നിന്നാണ് കുട്ടികള്‍ക്ക് സ്‌ഫോടക വസ്തു കിട്ടിയത്. കുട്ടികള്‍ കളിക്കുന്നതിനിടെയാണ് ഉപകരണം പൊട്ടിത്തെറിച്ചതെന്ന് സര്‍ക്കാര്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ നവരാജ്‌ ശര്‍മ്മ പറഞ്ഞു. കുട്ടികളുടെ മരണത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. 1996 ലാണ് നേപ്പാളില്‍ കമ്മ്യൂണിസ്റ്റ്‌ കലാപം ആരംഭിക്കുന്നത്. ഒരു ദശാബ്‌ദകാലം കലാപം നീണ്ടു നിന്നു. കലാപത്തില്‍ 17,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കാഠ്‌മണ്ഡുവില്‍ നിന്ന് 400 കിലേമീറ്റര്‍ അകലെയാണ് റോള്‍പ ജില്ല സ്ഥിതിചെയ്യുന്നത്.

ABOUT THE AUTHOR

...view details