കേരളം

kerala

ETV Bharat / international

ദക്ഷിണകൊറിയയുമായി യുദ്ധം : സാധ്യത തള്ളാതെ ഉത്തരകൊറിയ - സൈന്യം

ആണവനിരായുധീകരണ ചർച്ചകൾക്കിടെ ഉത്തരകൊറിയ വീണ്ടും ‘അജ്ഞാത ആയുധം’ പരീക്ഷിച്ചതായി ദക്ഷിണകൊറിയൻ സൈന്യം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് യുദ്ധത്തിന് സാധ്യത ഉള്ളതായി ഉത്തരകൊറിയൻ പ്രസിഡന്‍റ്  കിം ജോങ്ങ് ഉൻ പറഞ്ഞത്.

ദക്ഷിണകൊറിയയുമായി തുറന്ന യുദ്ധത്തിന് സാധ്യത ഉള്ളതായി ഉത്തരകൊറിയ

By

Published : May 10, 2019, 7:24 AM IST

Updated : May 10, 2019, 7:41 AM IST

ദക്ഷിണകൊറിയയുമായി തുറന്ന യുദ്ധത്തിന് സാധ്യത ഉള്ളതായി ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോങ്ങ് ഉൻ. കഴിഞ്ഞ ദിവസം ഉത്തര കൊറിയ വീണ്ടും അജ്ഞാത ആയുധം പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സൈന്യം വ്യക്തമാക്കിയിരിന്നു. ഉത്തര കൊറിയ പുതിയ മിസൈലുകള്‍ പരീക്ഷിച്ച് ഒരാഴ്ച തികയും മുൻപാണ് അജ്ഞാത ആയുധത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നത്.

ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമൊടുവില്‍ ബാലിസ്റ്റിക് മിസൈലുകളോ ആണവായുധങ്ങളോ പരീക്ഷിക്കില്ലെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നല്‍കിയ ഉറപ്പുകള്‍ക്കു പിന്നാലെയാണ് ആയുധ പരീക്ഷണവും യുദ്ധ ഭീഷണിയും. ദക്ഷിണകൊറിയയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കും യുഎസുമായുള്ള കൂടിയാലോചനകള്‍ക്കും ഇത് തടസ്സമാകും. യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും രണ്ടു തവണ ചര്‍ച്ച നടത്തിയെങ്കിലും സമ്പൂര്‍ണ ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ സമ്മതം മൂളിയിട്ടില്ല.

Last Updated : May 10, 2019, 7:41 AM IST

ABOUT THE AUTHOR

...view details