കേരളം

kerala

ETV Bharat / international

കൊവിഡ് സംശയം; ഉത്തര കൊറിയയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ - കര്‍ശന നിയന്ത്രണങ്ങള്‍

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ നഗരത്തില്‍ തിരിച്ചെത്തിയ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കി

North Korea reports first 'suspected' COVID-19 case  imposes maximum emergency system  കൊവിഡ് സംശയം  ഉത്തര കൊറിയ  കര്‍ശന നിയന്ത്രണങ്ങള്‍  കിം ജോങ് ഉൻ
കൊവിഡ് സംശയം; ഉത്തര കൊറിയയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

By

Published : Jul 26, 2020, 8:34 AM IST

സിയോൾ: ദക്ഷിണ കൊറിയയില്‍ നിന്നും മടങ്ങിയെത്തിയ വ്യക്തി കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഉത്തര കൊറിയയില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ച് കിം ജോങ് ഉൻ. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച വ്യക്തിയുമായി ബന്ധപ്പെട്ട മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ നഗരത്തില്‍ തിരിച്ചെത്തിയ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കി. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ജനുവരി ആദ്യവാരം തന്നെ ഉത്തര കൊറിയ അതിര്‍ത്തികള്‍ അടച്ചിരുന്നു. രാജ്യത്ത് ഇതുവരെ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details