ഇസ്ലാമാബാദ്:ജമ്മു കശ്മീരിന്‍റെ സ്വയംഭരണാവകാശം പുനസ്ഥാപിക്കുന്നതുവരെ ഇന്ത്യയുമായി ചർച്ചകൾ സാധ്യമല്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവുമായും പാകിസ്ഥാന് ശത്രുതയില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ജമ്മു കശ്മീരിന്‍റെ സ്വയംഭരണാവകാശം പുനസ്ഥാപിക്കുന്നതുവരെ ഇന്ത്യയുമായി ചർച്ചകൾ സാധ്യമല്ല: പാക് പ്രധാനമന്ത്രി - പാക് പ്രധാനമന്ത്രി
പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവുമായും പാകിസ്ഥാന് ശത്രുതയില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു
പത്താൻകോട്ട് വ്യോമസേനാ താവളത്തിന് നേരെ 2016 ൽ പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരി 26 ന് ഇന്ത്യ പാകിസ്ഥാന്‍റെ ജെയ്ഷെ മുഹമ്മദ് തീവ്രവാദ പരിശീലന ക്യാമ്പ് തകർത്തിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരങ്ങൾ പിൻവലിക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത് പാകിസ്ഥാനിൽ നിന്ന് ശക്തമായ പ്രതികരണത്തിന് കാരണമായി.