ഇസ്ലാമാബാദ്: ഈദുൽ ഫിത്വറിനോടനുബന്ധിച്ച് കറാച്ചിയിൽ സാമൂഹിക അകലം പാലിക്കാതെ ഈദ്ഗാഹ്. സാമൂഹിക അകലം പാലിച്ച് ആരാധന നടത്താനുള്ള സർക്കാർ നിർദേശങ്ങൾ അവഗണിച്ചായിരുന്നു ജനങ്ങള്‍ ഒത്തുകൂടിയത്. ആയിരത്തിലധികം ആളുകൾ കറാച്ചിയിലെ ഈദ്ഗാഹില്‍ പങ്കെടുത്തു.
പാകിസ്ഥാനിൽ സാമൂഹിക അകലം പാലിക്കാതെ ഈദ് ഗാഹ് - കറാച്ചി ഈദ്
സാമൂഹിക അകലം പാലിച്ച് ആരാധന നടത്താനുള്ള സർക്കാർ നിർദേശങ്ങൾ അവഗണിച്ച് ആയിരത്തിലധികം ആളുകൾ കറാച്ചിയിലെ പൊതുസ്ഥലത്ത് പ്രാർഥനയിൽ പങ്കുചേർന്നു.
കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി മാർച്ച് പകുതി മുതൽ പാകിസ്ഥാനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിലും റമദാൻ മാസത്തിൽ പള്ളികൾ അടയ്ക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിസമ്മതിച്ചു. പാകിസ്ഥാനിൽ 54,000 കൊവിഡ് കേസുകളും 1,100 ലധികം മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്‌തു. ചന്ദ്രനെ കാണുന്നതിനെക്കുറിച്ചുള്ള വിവാദത്തിൽ മുൻ വർഷങ്ങളിൽ പാകിസ്ഥാൻ പ്രവിശ്യയായ ഖൈബർ പഖ്‌തുൻഖ്വയിൽ ഒരു ദിവസം മുമ്പാണ് ഈദ് ആഘോഷിക്കുന്നത്. എന്നാൽ ഈ വർഷം പാകിസ്ഥാൻ മുഴുവൻ ഒരേ ദിവസം ഈദുൽ ഫിത്വർ ആഘോഷിക്കുകയാണ്.