ബീജിങ് :132 പേരുമായി പറന്നവിമാനം ചൈനയില്‍ തകര്‍ന്ന സംഭവത്തില്‍ ആരെയും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍. ചൈന ഇസ്റ്റേണ്‍ വിമാനമാണ് ഇന്നലെ(21.03.2022) ദക്ഷിണ ചൈനയില്‍ തകര്‍ന്നത്. 132 പേരില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്.
പര്‍വത പ്രദേശത്താണ് വിമാനം തകര്‍ന്നത്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അപകടകാരണം എന്താണെന്നറിയണമെങ്കില്‍ ബ്ലാക്ക് ബോക്സ് കിട്ടേണ്ടതുണ്ട്. ചൈന ഈസ്റ്റേണിന്‍റെ ബോയിങ് 737 വിമാനം കുണ്‍മിങ്ങില്‍ നിന്നാണ് പുറപ്പെട്ടത്.
ഗുവാങ്ഷുവായിരുന്നു ലക്ഷ്യ സ്ഥാനം. എന്നാല്‍ മൊലാങ് ഗ്രാമത്തിലെ പര്‍വത പ്രദേശത്ത് ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.38ന് തകര്‍ന്ന് വീഴുകയായിരുന്നു. വിമാനം തകര്‍ന്നതിന് ശേഷം പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ALSO READ:റഷ്യൻ സൈബർ ആക്രമണത്തിന് സാധ്യത; യുഎസ് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി ബൈഡൻ