കേരളം

kerala

ETV Bharat / international

ഇന്ത്യൻ പട്ടാളത്തെ ആവശ്യമില്ല ; ശ്രീലങ്കൻ പട്ടാളം തന്നെ പ്രാപ്തമെന്ന് രാജപക്സെ

ആവശ്യമെങ്കിൽ ശ്രീലങ്കയിലേക്ക് സേനയെ അയക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നു ഈ പശ്ചാത്തലത്തിലാണ് രാജപക്സെയുടെ പ്രതികരണം

മഹിന്ദ രാജപക്‌സെ

By

Published : Apr 28, 2019, 8:02 PM IST

ഭീകരവാദികളെ നേരിടാന്‍ ഇന്ത്യയുടെ എന്‍എസ്.ജി കമാന്‍ഡോകളെ ആവശ്യമില്ലെന്ന് ശ്രീലങ്കന്‍ മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്‌സെ. ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ടെന്നും രാജപക്‌സെ.

"ഇന്ത്യ തങ്ങൾക്ക് സഹായിയായിരുന്നു. പക്ഷെ എൻ എസ് ജി ശ്രീലങ്കയിലേക്ക് വരേണ്ടതില്ല. വിദേശ പട്ടാളക്കാരുടെ സേവനം ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങളുടെ സൈന്യം പ്രാപ്തിയുള്ളവരാണ്. അവര്‍ക്ക് അധികാരവും സ്വാതന്ത്ര്യവും കൊടുത്താല്‍ മാത്രം മതി " പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജപക്‌സെ വ്യക്തമാക്കി.

ആവശ്യമെങ്കിൽ ശ്രീലങ്കയിലേക്ക് സേനയെ അയക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നു .ഈ പശ്ചാത്തലത്തിലാണ് രാജപക്സെയുടെ പ്രതികരണം. ശ്രീലങ്കന്‍ സര്‍ക്കാരിനതിരെയും രാജപക്‌സെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ശ്രീലങ്കന്‍ സര്‍ക്കാരും സൈന്യത്തിന്‍റെയും പൊലീസിന്‍റെയും അധികാരിയുമായ പ്രസിഡന്‍റ് മൈത്രീപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുമാണ് ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിനും 250 ല്‍ കൂടുതല്‍ ആളുകളുടെ മരണത്തിനും ഉത്തരവാദികളെന്നും രാജ്പക്‌സെ ആരോപിച്ചു.

ഇരുവരും രാഷ്ട്രീയം കളിക്കുന്നതിന്‍റെ തിരക്കിലായപ്പോള്‍ രാജ്യ സുരക്ഷയാണ് വില കൊടുക്കേണ്ടി വന്നത്. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾ വളരുന്നതിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാൽ അവർക്ക് വോട്ടിലും വോട്ട് ബാങ്കുകളിലും മാത്രമാണ് ആശങ്കയെന്നും അതിനാൽ അവരാരും തന്നെ പ്രവർത്തിക്കുന്നില്ലെന്നും രാജപക്‌സെ പറഞ്ഞു.

ABOUT THE AUTHOR

...view details