കാബുൾ: സമാധാന ചർച്ചയിൽ അഫ്ഗാൻ യുദ്ധത്തിന്‍റെ പ്രധാന കാരണം ചർച്ച ചെയ്തില്ലെങ്കിൽ വെടിനിർത്തൽ കരാർ അംഗീകരിക്കില്ലെന്ന് താലിബാൻ വക്താവ്. സെപ്റ്റംബർ 12ന് നടന്ന അഫ്ഗാനുമായുള്ള ചർച്ചയ്ക്ക് ശേഷം രാജ്യത്തെ അക്രമ സംഭവങ്ങളിൽ അയവ് വരുത്തിയിട്ടുണ്ടെന്നും താലിബാൻ വക്താവ് കൂടിയായ മുഹമ്മദ് നയീം പറഞ്ഞു. എന്നാൽ കാബൂളിലെ അക്രമ പരമ്പകൾക്ക് അവസാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധകാരണം ചർച്ച ചെയ്യുന്നതുവരെ വെടിനിർത്തൽ ഇല്ല: താലിബാൻ - അഫ്ഗാൻ യുദ്ധകാരണം വ്യക്തമാക്കണം താലിബാൻ
20 വർഷത്തെ യുദ്ധം ഒരു മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുന്നതിൽ അർത്ഥമില്ല. അഫ്ഗാൻ യുദ്ധത്തിന്‍റെ പ്രധാന വശങ്ങൾ ചർച്ച ചെയ്യണം എന്നാൽ മാത്രം വെടിനിർത്തൽ കരാർ പൂർണമായും അംഗീകരിക്കാമെന്നും താലിബാൻ പറഞ്ഞു.
"20 വർഷത്തെ യുദ്ധം ഒരു മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുന്നതിൽ അർത്ഥമില്ല. അഫ്ഗാൻ യുദ്ധത്തിന്‍റെ പ്രധാന വശങ്ങൾ ചർച്ച ചെയ്യണം എന്നാൽ മാത്രം വെടിനിർത്തൽ കരാർ പൂർണമായും അംഗീകരിക്കാമെന്നും" നയീം മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തിന്‍റെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു ഇസ്ലാമിക് സംവിധാനം സ്ഥാപിക്കണമെന്നാണ് താലിബാൻ ആഗ്രഹിക്കുന്നതെന്നും വക്താവ് കൂട്ടിച്ചേർത്തു. സമാധാന ചർച്ചകളിൽ പൂർണ വിശ്വാസമുണ്ടെന്നും നയീം പറഞ്ഞു. അഫ്ഗാനിലെ പ്രശ്നങ്ങൾ എന്നന്നേക്കുമായി പരിഹരിക്കണമെന്നും അതിനാലാണ് സമാധാന ചർച്ചകൾക്ക് താലിബാൻ തയ്യാറായതെന്നും നയീം പറഞ്ഞു. സമാധാന ചർച്ചകൾ വളരെയധികം സങ്കീർണമാണ്. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും നയീം പറഞ്ഞു