സിയോൾ:കൊവിഡ് വാക്‌സിൻ വികസിപ്പിക്കാനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുകയാണെന്ന് ഉത്തര കൊറിയ. നോർത്ത് സ്റ്റേറ്റ് സയൻസ് ആന്‍റ് ടെക്നോളജി കമ്മിഷൻ നടത്തുന്ന വെബ്‌സൈറ്റായ മിറേയിലൂടെയാണ് ഉത്തര കൊറിയയുടെ സയൻസ് റിസർച്ച് കൗൺസിൽ ഇക്കാര്യം അറിയിച്ചത്.
കൊവിഡ് വാക്‌സിൻ വികസിപ്പിക്കാനൊരുങ്ങി ഉത്തര കൊറിയ - ക്ലിനിക്കൽ പരീക്ഷണങ്ങൾ
മൃഗങ്ങളിലെ പരീക്ഷണത്തിൽ വാക്‌സിനിലെ രോഗപ്രതിരോധ ശേഷിയും സുരക്ഷയും സ്ഥിരീകരിച്ചതായും ഈ മാസം മുതൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചതായും ഉത്തര കൊറിയയുടെ സയൻസ് റിസർച്ച് കൗൺസിൽ അറിയിച്ചു.
![കൊവിഡ് വാക്‌സിൻ വികസിപ്പിക്കാനൊരുങ്ങി ഉത്തര കൊറിയ coronavirus vaccine clinical trials State Academy of Sciences North Korea NKorea developing coronavirus vaccine ഉത്തര കൊറിയ കൊവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ സയൻസ് റിസർച്ച് കൗൺസിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8072733-495-8072733-1595062658710.jpg)
ആൻജിയോടെൻസിൻ-കൺവേർട്ടിംഗ് എൻസൈം 2 (എസിഇ 2) ഉപയോഗിച്ച് നോർത്ത് അക്കാദമി ഓഫ് മെഡിക്കൽ സയൻസിന് കീഴിലുള്ള മെഡിക്കൽ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്‌സിൻ വികസിപ്പിക്കുന്നത്. മൃഗങ്ങളിലെ പരീക്ഷണത്തിൽ വാക്‌സിനിലെ രോഗപ്രതിരോധ ശേഷിയും സുരക്ഷയും സ്ഥിരീകരിച്ചതായും ഈ മാസം മുതൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചതായും ഉത്തര കൊറിയ അറിയിച്ചു.
ക്ലിനിക്കൽ പഠനത്തിന്‍റെ മൂന്നാം ഘട്ടത്തെക്കുറിച്ച് ശാസ്ത്രജ്ഞർ ചർച്ചകൾ നടത്തുകയാണ്. രാജ്യത്ത് ഇതുവരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. സ്റ്റേറ്റ് അക്കാദമി ഓഫ് സയൻസസിന്‍റെ ബയോഎൻജിനീയറിംഗ് വിഭാഗവും കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ നടത്തുകയാണെന്ന് ഉത്തര കൊറിയ അറിയിച്ചു. ഉത്തര കൊറിയയുടെ സാമ്പത്തിക, മെഡിക്കൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് വാക്‌സിൻ വികസനത്തിൽ വിദഗ്‌ധർ സംശയം ഉന്നയിച്ചിട്ടുണ്ട്.