വായ്പ്പാ തട്ടിപ്പ്; നീരവ് മോദിയുടെ റിമാന്‍ഡ് കാലാവധി നീട്ടി
ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടേതാണ് വിധി. നീരവ് മോദിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി ഉത്തരവ് അറിയിച്ചത്
ലണ്ടന്‍: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ലണ്ടനില്‍ പിടിയിലായ ഇന്ത്യന്‍ വജ്ര വ്യാപാരി നീരവ് മോദിയുടെ റിമാന്‍ഡ് കാലാവധി സെപ്റ്റംബര്‍ 19 വരെ നീട്ടി. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടേതാണ് വിധി. വാന്‍ഡ്‌വര്‍ത്തിലെ ജയിലുള്ള നീരവ് മോദിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി റിമാന്‍ഡ് കാലാവാധി നീട്ടിയ വിവരം അറിയച്ചത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും രണ്ട് ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ( പതിനാലായിരം കോടി ഇന്ത്യന്‍ രൂപ ) വായ്പ്പയെടുത്ത് മുങ്ങിയ നീരവ് മോദി കഴിഞ്ഞ മാര്‍ച്ചിലാണ് പിടിയിലായത്. യുകെ ഹൈക്കോടതിയില്‍ നീരവ് മോദി രണ്ട് തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അപ്പീല്‍ കോടതി തള്ളിയിരുന്നു.