ന്യൂസിലാന്‍റില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു - പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു
നവംബര്‍ 25ന് പാര്‍ലമെന്‍റ് തുറക്കും. അഞ്ച് ദശലക്ഷം വരുന്ന ജനങ്ങളെ വരുന്ന മൂന്ന് വര്‍ഷം നയിക്കേണ്ടത് തങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു
വെല്ലിങ്‌ടണ്‍:ന്യൂസിലാന്‍റില്‍ ജസീന്ത ആർഡെന്‍റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രസഭ സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ന്നിരിക്കുകയാണ്. അത് വീണ്ടെടുക്കുക എന്നത് ചരിത്രപരമായ വെല്ലുവിളിയാണെന്ന് അവര്‍ അറിയിച്ചു. വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നതെന്ന് ക്യാബിനെറ്റ് അംഗങ്ങളെ ജസീന്ത ഓര്‍മ്മിപ്പിച്ചു. നവംബര്‍ 25ന് പാര്‍ലമെന്‍റ് തുറക്കും. അഞ്ച് ദശലക്ഷം വരുന്ന ജനങ്ങളെ വരുന്ന മൂന്ന് വര്‍ഷം നയിക്കേണ്ടത് തങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 50 ശതമാനം വോട്ടുനേടിയാണ് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നത്. അന്തിമഫലമനുസരിച്ച്, 65.1 ശതമാനം വോട്ടർമാർ ദയാവധം നിയമവിധേയമാക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.