ജറുസലേം:സ്റ്റാഫംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്വാറന്‍റൈനിൽ.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്വാറന്‍റൈനിൽ - ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്വാറന്‍റൈനിൽ
ഇതുവരെ 4,347 ഇസ്രായേലികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 16 പേർ മരിച്ചു. 95 പേരുടെ നില ഗുരുതരം.

ബെഞ്ചമിൻ നെതന്യാഹു
മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഇസ്രായേലിൽ കർശന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ആളുകൾ വീടുകളിൽ നിന്ന് 100 മീറ്ററിനപ്പുറത്തേക്ക് നടക്കാൻ പോകരുതെന്ന് ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
ഇതുവരെ 4,347 ഇസ്രായേലികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് രാജ്യത്ത് 16 പേർ മരിച്ചു. 95 പേരുടെ നില ഗുരുതരമാണ്.