ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / international

നേപ്പാളില്‍ കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു - കൊവിഡ്-19

നേപ്പാളില്‍ വെള്ളിയാഴ്ച മാത്രം 838 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 30,483 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു

Kathmandu  Nepal  838 new COVID-19 cases  COVID-19  number of infections in the country to 30,483  corona  നേപ്പാളില്‍ വെള്ളിയാഴ്ച മാത്രം 838 കൊവിഡ് കേസുകള്‍  കൊവിഡ്-19  കൊറോണ
നേപ്പാളില്‍ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു
author img

By

Published : Aug 21, 2020, 6:02 PM IST

കാഠ്‌മണ്ഡു‌: നേപ്പാളില്‍ വെള്ളിയാഴ്ച മാത്രം 838 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 30,483 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 250 രോഗികള്‍ കൊവിഡ് മുക്തരായതായും ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 18,214 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ജാഗേശ്വർ ഗൗതം പറഞ്ഞു. നിലവിൽ രാജ്യത്തൊട്ടാകെയുള്ള 12,132 പേര്‍ വിവിധ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതുവരെ 5,79,899 പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 137 ആയി.

ABOUT THE AUTHOR

author-img

...view details