കേരളം

kerala

ETV Bharat / international

നേപ്പാളിൽ പത്ത് പേർക്ക് കൂടി കൊവിഡ്, ആകെ 120 കേസുകൾ - കപിൽവാസ്‌തു

കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത നേപ്പാളിൽ മൊത്തം 89 സജീവ കേസുകളാണ് ഉള്ളത്.

coronavirus cases  Nepal covid 19  kathmandu  western nepal  kapilvasthu  കാഠ്‌മണ്ഡു  നേപ്പാളിൽ കൊവിഡ്  കൊറോണ  കപിൽവാസ്‌തു  സജീവ കേസുകൾ
നേപ്പാളിൽ പത്ത് പേർക്ക് കൂടി കൊവിഡ്

By

Published : May 11, 2020, 1:22 PM IST

കാഠ്‌മണ്ഡു: നേപ്പാളിൽ പുതുതായി പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 120 ആയി ഉയർന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഗോളമഹാമാരിയായ കൊവിഡ് ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്‌ത രാജ്യങ്ങളിലൊന്നാണ് നേപ്പാൾ. ഇവിടെ പുതുതായി സ്ഥിരീകരിച്ച പത്ത് കേസുകളും പശ്ചിമ നേപ്പാളിലെ കപിൽവാസ്‌തു ജില്ലയിൽ നിന്നാണ്. രാജ്യത്ത് മൊത്തം 89 സജീവ കേസുകളാണ് ഉള്ളത്. കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത നേപ്പാളിൽ ഇതുവരെ രോഗമുക്തി നേടിയത് 31 പേരാണ്.

ABOUT THE AUTHOR

...view details