കാഠ്‌മണ്ഡു (നേപ്പാള്‍): ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിത്തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് നേപ്പാളിലെ മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കള്‍. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയോടാണ് നേതാക്കള്‍ അവശ്യമുന്നയിച്ചത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് ജമ്മു കശ്‌മിരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പുതിയ ഔദ്യോഗിക ഭൂപടം കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.
ഇന്ത്യ പുറത്തിറക്കിയ ഭൂപടത്തില്‍ ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കാണിച്ചിട്ടുള്ള കാലാപാനിയെന്ന സ്ഥലം തങ്ങളുടേതാണെന്നാണ് നേപ്പാളിന്‍റെ അവകാശവാദം. നേപ്പാളിലെ ഡർച്ചുല ജില്ലയിലെ പ്രദേശമാണ് കാലാപാനിയെന്ന് നേപ്പാള്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തര്‍ക്കം ഉടലെടുത്ത്.