കാഠ്‌മണ്ഡു:ഇന്ത്യയും നേപ്പാളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കാലാപാനി വിഷയത്തില്‍ നയതന്ത്രപരമായി പ്രശ്‌നം പരിഹരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി. ചരിത്രപരമായ വസ്‌തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം തേടും. ചര്‍ച്ചയിലൂടെ ഇന്ത്യ കൈവശപ്പെടുത്തിയ ഭൂമി ഞങ്ങൾ തിരികെപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയിലൂടെ ഇന്ത്യ കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി - നേപ്പാൾ - ഇന്ത്യ
കശ്‌മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം ഇന്ത്യ പുറത്തിറക്കിയ ഭൂപടത്തില്‍ കാലാപാനി, ലിംപിയാധുര, ലിപുലെഖ് എന്നീ പ്രദേശങ്ങളെ ഇന്ത്യൻ പ്രദേശങ്ങളാക്കി ചിത്രീകരിച്ചതാണ് നേപ്പാളിനെ ചൊടിപ്പിച്ചത്.
ഇന്ത്യ, നേപ്പാള്‍, ടിബറ്റ് അതിര്‍ത്തികളുടെ സംഗമപ്രദേശമാണ് കാലാപാനി. കശ്‌മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം ഇന്ത്യ പുറത്തിറക്കിയ ഭൂപടത്തില്‍ കാലാപാനി, ലിംപിയാധുര, ലിപുലെഖ് എന്നീ പ്രദേശങ്ങളെ ഇന്ത്യൻ പ്രദേശങ്ങളാക്കി ചിത്രീകരിച്ചതാണ് നേപ്പാളിനെ ചൊടിപ്പിച്ചത്. അതേസമയം തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശങ്ങളാണ് ഭൂപടത്തിലുള്ളതെന്നാണ് ഇന്ത്യയുടെ വാദം. 1962 ലെ ഇന്തോ ചൈന യുദ്ധം കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യ ലിപുലെഖ് പാസ് അടച്ചതിനുശേഷം, ടിങ്കർ ചുരത്തിലൂടെയാണ് വ്യാപാര വാഹനങ്ങള്‍ കടന്നുപോയിരുന്നത്. എന്നാല്‍ ലിപുലെഖ് പാസ് വീണ്ടും തുറക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചതിനെ തുടര്‍ന്നാണ് 1997ൽ നേപ്പാളില്‍ കാലാപാനിയെ ചൊല്ലി പ്രതിഷേധം ആരംഭിച്ചത്.
ലിപുലെഖിനെ ധര്‍ചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ നീളമുള്ള റോഡ് പ്രതിരോധ മന്ത്രി രാജ് നാഥ്സിങ് മെയ് എട്ടിന് ഉദ്‌ഘാടനം ചെയ്‌തിരുന്നു. ഈ റോഡ് നേപ്പാൾ പ്രദേശത്ത് കൂടിയാണ് കടന്നു പോകുന്നതെന്ന് അവകാശപ്പെട്ട് നേപ്പാൾ വീണ്ടും രംഗത്തെത്തിയിരുന്നു.