കാഠ്‌മണ്ഡു: ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിനിടയിൽ നേപ്പാളിന്‍റെ ഭൂപടത്തിൽ മാറ്റം വരുത്താനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാൾ സർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ചതായി റിപ്പോർട്ട്. പ്രധാന പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസും നിയമനിർമാണത്തെ പിന്തുണച്ചതിനെ തുടർന്നാണ് നിയമ-നീതി പാർലമെന്‍ററികാര്യമന്ത്രി ശിവമയ തുംബഹാങ്‌ഫെ ബിൽ അവതരിപ്പിച്ചത്. ഇത് നേപ്പാൾ ഭരണഘടനയുടെ രണ്ടാമത്തെ ഭേദഗതിയാണ്.
നേപ്പാൾ ഭൂപടം നവീകരിക്കൽ; ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചു - ഭരണ ഘടനാ ഭേദഗതി
പ്രധാന പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസും നിയമനിർമാണത്തെ പിന്തുണച്ചതിനെ തുടർന്നാണ് നിയമ-നീതി പാർലമെന്‍ററികാര്യമന്ത്രി ശിവമയ തുംബഹാങ്‌ഫെ ബിൽ അവതരിപ്പിച്ചത്
നേപ്പാൾ ഭൂപടം നവീകരിക്കൽ; ബിൽ നേപ്പാൾ പാർലമെന്‍റിൽ അവതരിപ്പിച്ചു
ലിപുലെഖ്, കലാപാനി, ലിംപിയാദുര എന്നീ തന്ത്രപരമായ പ്രധാന മേഖലകളെ ഉൾക്കൊള്ളിച്ച് രാജ്യത്തിന്‍റെ പുതുക്കിയ രാഷ്ട്രീയ ഭരണ ഭൂപടം നേപ്പാൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. രാജ്യത്തിന്‍റെ വിസ്‌തൃതി കൃതൃമമായി വർധിപ്പിക്കുന്ന നേപ്പാളിന്‍റെ തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഭരണഘടനയുടെ ഷെഡ്യൂൾ മൂന്നില്‍ ഉൾപ്പെടുത്തിയിരിക്കുന്ന നേപ്പാളിന്‍റെ രാഷ്ട്രീയ ഭൂപടത്തിൽ ഭേദഗതി വരുത്താനാണ് ബില്ലിലൂടെ നേപ്പാൾ ശ്രമിക്കുന്നത്.