കേരളം

kerala

ETV Bharat / international

നേപ്പാള്‍ പ്രധാനമന്ത്രിയും സൈന്യവും ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ അനുശോചിച്ചു - ബിപിൻ റാവത്തിന്‍റെ വിയോഗത്തിൽ അനുശോചിച്ച് നേപ്പാള്‍ സൈന്യം

ട്വിറ്ററിലൂടെയാണ് നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യയുടെ സംയുക്ത സേന മേധാവിയുടെ അപകട മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്.

CDS Bipin Rawat and Family in crashed Helicopter  Nepal s PM Deuba saddened by demise of Gen Bipin Rawat  നേപ്പാൾ പ്രധാനമന്ത്രി ബിപിൻ റാവത്തിന്‍റെ വിയോഗത്തിൽ അനുശോചിച്ചു  ബിപിൻ റാവത്തിന്‍റെ വിയോഗത്തിൽ അനുശോചിച്ച് നേപ്പാള്‍ സൈന്യം  ഷേർ ബഹാദൂർ ഡ്യൂബ അനുശോചിച്ചു
നേപ്പാള്‍ പ്രധാനമന്ത്രിയും സൈന്യവും ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ അനുശോചിച്ചു

By

Published : Dec 9, 2021, 9:49 AM IST

കാഠ്‌മണ്ഡു: ജനറൽ ബിപിൻ റാവത്തിന്‍റെ വിയോഗത്തിൽ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബ അനുശോചിച്ചു. ട്വിറ്ററിലൂടെയാണ് നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യയുടെ സംയുക്ത സേന മേധാവിയുടെ അപകട മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്.

''ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും നിരവധി പ്രതിരോധ ഉദ്യോഗസ്ഥരുടെയും ദാരുണമായ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബങ്ങൾക്കും ഇന്ത്യൻ സായുധ സേനയ്ക്കും എന്‍റെ ഹൃദയംഗമമായ അനുശോചനം'' ബഹാദൂർ ദൂബ ട്വീറ്റ് ചെയ്‌തു.

അതേസമയം ചീഫ്‌ ഓഫ്‌ ആര്‍മി സ്റ്റാഫ് (സിഒഎഎസ്) നേപ്പാള്‍, ജനറൽ പ്രഭു റാം ശർമ്മയും റാവത്തിന്‍റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

also read: ബിപിൻ റാവത്തിന്‍റെ ഭൗതിക ശരീരം വ്യാഴാഴ്ച ഡൽഹിയിലെത്തിക്കും; സംസ്കാരം വെള്ളിയാഴ്‌ച

''നിർഭാഗ്യകരമായ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിന്‍റെയും ശ്രീമതി റാവത്തിന്‍റെയും മറ്റ് ഉദ്യോഗസ്ഥരുടേയും അകാല വിയോഗത്തിൽ സിഒഎഎസ് ജനറൽ പ്രഭു റാം ശർമ്മയും നേപ്പാളി ആർമിയിലെ എല്ലാ ഉദ്യോഗസ്ഥരും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു" നേപ്പാളി ആര്‍മി വക്താവ് ട്വീറ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details